പൂർണ്ണം
(പേള രഘു ആശാന്)1997-ൽ ഒരു കുത്തിയോട്ടപ്പന്തലിലിരുന്ന്
ആശാൻ പാടുന്ന ജംഭവൈരി മകുട
കേട്ടു ലയിച്ച
ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും
കുഞ്ഞുങ്ങൾക്കുമപ്പുറം
അപ്പുറം
അവ്യക്തമായി കാണാം
അപൂർണ്ണമായി കാണാം
സമീപത്തെന്നാൽ വിദൂരത്തിൽ കാണാം
ഒരു കുഞ്ഞിനെ
നാക്കു നീട്ടി നിൽക്കുന്ന കാളിക്ക്
ബലികൊടുക്കാനായി കൊണ്ടുപോകുന്നു
ചുവടു വെപ്പിച്ചു കൊണ്ടുപോകുന്നു
ആശാൻ അതു കണ്ടു,
അടുത്ത പാട്ടു പാടിക്കൊടുത്തു,
നേരേ
കാളി നീട്ടിയ നാക്കിലേക്ക്.
പാട്ടിൻ്റെ ചോര
ഇറ്റിറ്റു വീഴുന്നു.
കാളി നീട്ടിയ നാക്കിലേക്ക്.
പാട്ടിൻ്റെ ചോര
ഇറ്റിറ്റു വീഴുന്നു.
No comments:
Post a Comment