കവിതകൾ
ടാഡാ ചിമാക്കോ (ജപ്പാൻ, 1930 - 2003)
1
ഒഴുക്ക്
ചലിച്ച്
ചലിക്കാതെ
ചലിക്കാതെ
ചലിച്ച്
കനത്ത ജലഭാരം
നദി മുന്നിലേക്കമർത്തുന്നു
അനന്തയിലേക്കൊഴുകുന്നു
ചലിക്കാതെ
ചലിക്കാതെ
ചലിച്ച്
കനത്ത ജലഭാരം
നദി മുന്നിലേക്കമർത്തുന്നു
അനന്തയിലേക്കൊഴുകുന്നു
2
നദി
ഞാനൊരു തീവണ്ടിയിൽ. മലയരികിലൂടെ പോകുന്ന ഉറക്കംതൂങ്ങി റയിൽപ്പാത.റയിലുകൾ ചെറുതായി തുരുമ്പിച്ചിട്ടുണ്ട്. അടുത്ത സീറ്റിൽ ഒരാളിരിക്കുന്നു. കാഴ്ച്ചയിൽ വിരസൻ, കണ്ണട വെച്ച മനുഷ്യൻ. എനിക്കയാളോട് ഒന്നും സംസാരിക്കാനില്ലാത്തതിനാൽ ഞാൻ ഉറക്കം തൂങ്ങാൻ തുടങ്ങി. അപ്പോൾ പെട്ടെന്ന് വണ്ടി നാട്ടിൻപുറത്തെ ശവക്കല്ലുകളാൽ ചുറ്റപ്പെട്ട ചെറിയൊരു റെയിൽവേ സ്റ്റേഷനിൽ കരകരപ്പോടെ നിന്നു. ഇറങ്ങിപ്പോകുന്നവരെല്ലാം മരിച്ചവരോ? തീവണ്ടിയുടെ താളത്തിലുള്ള കരകരപ്പും കുലുക്കവും ഒന്നുകൂടി ഉച്ചത്തിലാകുന്നതറിഞ്ഞ് ഞാൻ വീണ്ടും ഉറക്കം തൂങ്ങാൻ തുടങ്ങി. കണ്ണുകളുയർത്തി നോക്കിയപ്പോൾ ഞങ്ങൾ സ്റ്റീൽ തൂണുകളും കൈവരികളുമുള്ള ഒരു പാലത്തിലൂടെ കടന്നുപോവുകയാണ്. ഒരു നദി. നദി! ഞാൻ ധൃതിപിടിച്ച് അടുത്ത സ്റ്റേഷനിൽ ഇറങ്ങി. അടുത്തിരുന്ന മനുഷ്യൻ ജനലിലൂടെ എന്നോടെന്തോ അലറിപ്പറയുന്നുണ്ടായിരുന്നു. പക്ഷേ ഞാൻ അയാളുടെ വായ ചലിക്കുന്നതു മാത്രമേ കണ്ടുള്ളൂ.ശബ്ദം കേട്ടതേയില്ല.
പുറത്തേക്കു കടക്കാൻ സ്‌റ്റേഷൻ്റെ കവാടത്തിൽ ഞാൻ ടിക്കറ്റിനായി പരതി. അതു പോയെന്നു മനസ്സിലാക്കി. സ്റ്റേഷൻ മാസ്റ്റർ കയ്യിൽ ഒരു കടലാസു തുണ്ടുമായി വരുമ്പോൾ ഞാൻ ഉൽക്കണ്ഠാപൂർവം തോൾബാഗിൻ്റെ ആഴത്തിൽ കുഴിക്കുകയായിരുന്നു. കയറിയ സ്റ്റേഷൻ്റെ പേരും ഇറങ്ങിയ ഈ സ്റ്റേഷൻ്റെ പേരും എഴുതിത്തരാൻ സ്റ്റേഷൻ മാസ്റ്റർ പറഞ്ഞു. രണ്ടും എനിക്കറിയുമായിരുന്നില്ല. പണിയായല്ലോ എന്ന മുഖഭാവത്തോടെ അയാൾ അതു സാരമില്ല എന്നു പറഞ്ഞു. ഞാൻ എന്തോ എഴുതി. എനിക്കു സ്വരൂപിക്കാൻ കഴിയുന്ന ഏറ്റവും അവ്യക്തമായ, ഫീനിഷ്യൻ അല്ലെങ്കിൽ മിനോവൻ അക്ഷരങ്ങളെപ്പോലുള്ള അക്ഷരങ്ങളിൽ. നാടകീയമായ ഒരാംഗ്യത്തോടെ ഞാനത് സ്റ്റേഷൻ മാസ്റ്റർക്കു കൊടുത്തു. മതി, ഇതു ധാരാളം എന്നു പറഞ്ഞ് അദ്ദേഹം അതു ഫയലിൽ വക്കാൻ പോയി.
ഞാൻ പോരുമ്പോൾ അവിടെ ഒരു നായ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഒരു കൊച്ചു പെൺകുട്ടിയായിരുന്നപ്പോൾ എന്നോടൊപ്പമുണ്ടായിരുന്ന താരോ എന്ന നായയായിരുന്നു അത്. അക്കാലത്ത് ഒരു ദിവസം അപ്രത്യക്ഷനായ അത് പിന്നൊരിക്കലും മടങ്ങിവന്നില്ല. ഷഖാലിൻ,ഷിബ ഇനങ്ങളുടെ സങ്കരമായിരുന്നു അത്. എടുത്തുപിടിച്ച ത്രികോണാകൃതിയിലുള്ള കൊച്ചുകാതുകളായിരുന്നു അവന്.സുവർണ്ണസ്പർശമുള്ള മനോഹരമായ ബ്രൗൺ രോമങ്ങളായിരുന്നു.നായ അരികിൽ വന്ന് പഴയ ദിനങ്ങളെപ്പറ്റി ചിന്തിക്കുന്നതുപോലെ എൻ്റെ കാലിനരികിൽ ചടഞ്ഞു നിന്നു. താരോ, ഇക്കാലമത്രയും നീ ജീവനോടിരുന്നോ?
താരോയുടെ രോമത്തിൻ്റെ അതേ സ്വർണ്ണ ബ്രൗൺ നിറം മലകളും എടുത്തണിഞ്ഞിരിക്കുന്നു. ശരൽക്കാലത്തിനൊടുവിൽ എന്നപോലെ? ഇലകൾക്കെല്ലാം തിളങ്ങുന്ന സ്വർണ്ണനിറം, എന്നാൽ പകൽ അവസാനിക്കാറാവുമ്പോൾ നനഞ്ഞ നിഴലുകൾ വളരുന്നു. നദിയുടെ സുഗന്ധം ഞാൻ പിടിച്ചെടുക്കുന്നു,അവിടേക്കു നടക്കാൻ തുടങ്ങുന്നു. താരോ പിന്തുടരുന്നു. ഇടക്കിടക്ക് അതിൻ്റെ നനവാർന്ന മൂക്ക് എൻ്റെ കാൽവണ്ണക്കു പിറകിൽ മൃദുവായ് ഉരുമ്മുന്നു. ഒരു മൃഗത്തിൻ്റെ തണുത്തുറഞ്ഞ മൂക്ക്
കാട്ടിലൊരു തുറസ്സിൽ ശരൽക്കാലത്തെ കോളാമ്പിപ്പൂക്കൾ വിരിഞ്ഞിരിക്കുന്നു. നീല പടർന്ന കരിഞ്ചുവപ്പു മൊട്ടുകൾ, അവിടവിടെ. ചിതറിയ നീല നാളങ്ങൾപോലെ എൻ്റെ കാൽക്കൽ അവ വിരിയുന്നു. നീളൻ പുല്ലുകളുടെ നിഴലിൽ പൂവാകൃതിയിൽ കത്തിക്കൊണ്ടിരിക്കുന്ന അലൗകികശക്തിയാണതെന്ന് കാട്ടുകുമിളുകൾ പുറപ്പെടുവിക്കുന്ന പച്ചക്കുറുക്കൻവെളിച്ചം പറയുന്നു. എനിക്കു മുഴുവനായും വെളിപ്പെടാത്ത തരത്തിൽ താരോ ഇപ്പോൾ ഒരു കുറുക്കനായി മാറിക്കഴിഞ്ഞു. സാധാരണ സമഭുജത്രികോണങ്ങളായിരുന്ന ചെവികൾ നീണ്ട് സമപാർശ്വത്രികോണങ്ങളായിരിക്കുന്നു. മുഖം നീളനായി, വാലിൻ്റെ വളവു നിവർന്ന് പുറകിൽ നേരേ നില്പായ്.
വരാൻപോകുന്ന മൂവന്തിയുടെ മുദ്രകൾക്ക് ആഴം കൂടി. അന്തരീക്ഷത്തിന് ഭാരമുള്ള ഒരു ഞെരുക്കം. വായുവിൻ്റെ ഓരോ തരിയിലും പുരണ്ടിരിക്കുന്നു നിഗൂഢമായ ഒരു പ്രേതശോഭ.പച്ചമിനുങ്ങുവെളിച്ചത്താൽ അത് അന്തരീക്ഷത്തെ മിന്നിച്ചു. താരോ ഇപ്പോൾ പൂർണ്ണമായും ഒരു കുറുക്കനായി മാറി ഓളിയിട്ട് ഉൾക്കാട്ടിലേക്ക് ഓടിപ്പോയി,നദിയുടെ ശബ്ദത്തിനൊപ്പം എന്നെ വിട്ട്.

No comments:
Post a Comment