പങ്ക്
എൻ്റെ സ്കൂൾ കാലത്തും
അദ്ദേഹം എഴുതിക്കൊണ്ടിരുന്നു
വേണമെങ്കിൽ എനിക്കു കാണാമായിരുന്നു.
കാണാൻ ഞാൻ പോയില്ല
ആ സമയം കൂടി
അദ്ദേഹത്തിന് എഴുതാനായി കൊടുത്തു.
ഞാൻ കൊടുത്ത സമയം കൊണ്ടാവാം
തൻ്റെ അവസാന കവിതകളിലൊന്ന്
അദ്ദേഹമെഴുതിയത്.
ഒരുപക്ഷേ, 'അന്തി ചായുന്നു'
ഞാൻ മുട്ടിലിഴഞ്ഞ കാലത്തും
അദ്ദേഹം എഴുതിക്കൊണ്ടിരുന്നു
വേണമെങ്കിൽ എനിക്കു കാണാമായിരുന്നു
കാണാനായിപ്പോകാൻ
കണ്ണും കാലുമുറച്ചിരുന്നില്ല എന്നേയുള്ളൂ.
ആ സമയം കൂടി
അദ്ദേഹത്തിന് എഴുതാനായി കൊടുത്തു
ഞാൻ കൊടുത്ത സമയം കൊണ്ടാവാം
തൻ്റെ അവസാനകാല മാസ്റ്റർപീസുകളിലൊന്ന്
അദ്ദേഹമെഴുതിയത്.
ഒരുപക്ഷേ, 'അന്തിത്തിരി'
എൻ്റെ വാശിക്കരച്ചിൽ ഊതിക്കെടുത്താത്തതിനാൽ
അതു കൊളുത്തപ്പെട്ടു.
ഞാൻ ജനിച്ചിട്ടേയില്ലാത്ത കാലത്തും
അദ്ദേഹം എഴുതിക്കൊണ്ടിരുന്നു.
തീർച്ചയായും എനിക്കു കാണാമായിരുന്നു
കാണാൻ ഞാൻ ഇല്ലായിരുന്നു എന്നുമാത്രം.
ആ സമയം കൂടി അദ്ദേഹത്തിനു കൊടുത്തു
ആ കൊടുത്ത സമയംകൂടി ചേർത്താവാം
അമ്പത്തൊന്നു വയസ്സിനകം
തൻ്റെ മുഴുവൻ കവിതകളും എഴുതിത്തീർത്ത്
അന്തിമമാം മണമർപ്പിച്ചടിഞ്ഞ മലർ പോലെ
തിരക്കിട്ടദ്ദേഹം കടന്നുപോയത്
വൈലോപ്പിള്ളി
ഇടശ്ശേരി
ആശാൻ
അവർ തീർത്ത ശില്പങ്ങളിൽ
എൻ്റെ സമയത്തിൻ്റെയൊരു മുറിയെല്ല്
ഒരു തുണ്ടു മാംസം
ഒരു തുടം ചോര!
അവർ നട്ടു പടർത്തിയവയിൽ
എൻ്റെ സമയമൊരില!
എൻ്റെ ബാക്കി സമയം
ഒരുപക്ഷേ, 'അന്തിത്തിരി'
എൻ്റെ വാശിക്കരച്ചിൽ ഊതിക്കെടുത്താത്തതിനാൽ
അതു കൊളുത്തപ്പെട്ടു.
ഞാൻ ജനിച്ചിട്ടേയില്ലാത്ത കാലത്തും
അദ്ദേഹം എഴുതിക്കൊണ്ടിരുന്നു.
തീർച്ചയായും എനിക്കു കാണാമായിരുന്നു
കാണാൻ ഞാൻ ഇല്ലായിരുന്നു എന്നുമാത്രം.
ആ സമയം കൂടി അദ്ദേഹത്തിനു കൊടുത്തു
ആ കൊടുത്ത സമയംകൂടി ചേർത്താവാം
അമ്പത്തൊന്നു വയസ്സിനകം
തൻ്റെ മുഴുവൻ കവിതകളും എഴുതിത്തീർത്ത്
അന്തിമമാം മണമർപ്പിച്ചടിഞ്ഞ മലർ പോലെ
തിരക്കിട്ടദ്ദേഹം കടന്നുപോയത്
വൈലോപ്പിള്ളി
ഇടശ്ശേരി
ആശാൻ
അവർ തീർത്ത ശില്പങ്ങളിൽ
എൻ്റെ സമയത്തിൻ്റെയൊരു മുറിയെല്ല്
ഒരു തുണ്ടു മാംസം
ഒരു തുടം ചോര!
അവർ നട്ടു പടർത്തിയവയിൽ
എൻ്റെ സമയമൊരില!
എൻ്റെ ബാക്കി സമയം
ഉതിർന്നു കിടക്കുന്നു താഴെ!
ദൂരെ ഒരു മുടിയിഴ,
ചക്രവാളരേഖ,
ഒരു വരി,
എഴുതാൻ
ദൂരെ ഒരു മുടിയിഴ,
ചക്രവാളരേഖ,
ഒരു വരി,
എഴുതാൻ
No comments:
Post a Comment