Friday, December 27, 2024

രാമചരിതം പടലം 38

 പടലം 38



1
വരമേറും കപികൾ ശത്രു വരും വഴി നോക്കി നോക്കി
കരങ്ങളിൽ മരവും കല്ലും കനത്ത മാമലയുമേന്തി
നിരന്നുപോയ് നിന്ന നേരം വൻ നഗരത്തിൽ നിന്നു
തരംതരം വന്നണഞ്ഞൂ പുകഴേറും നിശാചരർ

2
നിശാചരരണഞ്ഞ നേരം നിരന്ന കപിവീരന്മാർ
വിചാരമില്ലടരിൽ ശത്രു വെളിപ്പെടുമ്പോഴെന്നോർത്ത്
അശേഷവും മുടിക്കുമാറ് അടിച്ചടിച്ചിട്ടൂ താഴേ
അശോകം പൂത്തവിടമെല്ലാമണിഞ്ഞ പോലായിതെങ്ങും

3
എങ്ങുമന്നിശാചരന്മാർ ഈട്ടി, വേൽ, പരശു, ഭംഗി
തങ്ങുന്ന ഭിണ്ഡിപാലം, ദണ്ഡ്, വാൾ, ശൂലം, കുന്തം
വെള്ളക്കണയും നൂറ്റുക്കൊല്ലി, വിട്ടേറും വിട്ടു
തീ പെട്ട കാടുപോലെ വാനരവമ്പടക്കി

4
അടക്കുമാറവർ ചമഞ്ഞതറിഞ്ഞ കപിവീരന്മാർ
തടുത്തൂ കുട്ടിയാനയാൽ തുടമെഴുമാനകളെ
അടുത്ത തേരിനെത്തേരാൽ, അരക്കരെയരക്കരാൽ
എടുത്തെടുത്തെറിഞ്ഞു വീഴ്ത്തി പോരിടത്തിൽ നിറച്ചു

5
ഇടക്കിടെ രാക്ഷസന്മാർ കപികളെ തൂക്കിയെടു-
ത്തവരാൽ കപികളെത്താനടിച്ചുമെറിഞ്ഞും വീഴ്ത്തി
പട മുടിവതു കണ്ടു പനസൻ മാമരവുമേന്തി
പടുപടെയടിച്ചു വീഴ്ത്തേ തുലഞ്ഞൂ നിശാചരന്മാർ

6
നിശാചരർ തുലയെക്കണ്ടൂ ദിശകളിലെങ്ങുമെങ്ങും
നിരന്തരം കണകൾ തൂവീ കരുത്തനാം യുദ്ധോന്മത്തൻ
ഇടിത്തീ പതിച്ച കാടു പോലാക്കീ കപികുലത്തെ
നാന്മുഖൻ തെളിഞ്ഞു നൽകും നല്ല വരങ്ങളുള്ളോൻ

7
വരം കൊണ്ടു മദം പെരുകി വന്നോരുന്മത്തൻ തന്നെ
മരം കൊണ്ടു പനസൻ തല്ലീ, മണ്ണിന്മേൽ നുറുക്കി വീഴ്ത്തി
തരമൊത്ത ഗദയുമേന്തി ധരണിമേൽ പാഞ്ഞുന്മത്തൻ
തിരിഞ്ഞെത്തിക്കപിവീരൻ്റെ തുടമേലേയാഞ്ഞു തല്ലി

8
തല്ലേറ്റു കഴിഞ്ഞെഴുന്നേറ്റു കപിവീരനും
അല്ലൽ പെരുകുമ്മാറു പർവ്വതമെടുത്തെറിഞ്ഞു
ചൊല്ലുള്ളുന്മത്തൻ പിന്നെ പറക്കുംപോൽ പാഞ്ഞണഞ്ഞു
നല്ല പനസൻ മാറിലടിച്ചൂ ഗദയെടുത്ത്

9
ഗദകൊണ്ടുള്ളടിയേറ്റുള്ളിൽ കിളർന്ന വൻ കോപത്തോടും
മുസലവുമെടുത്തു വന്നിട്ടടിച്ചൂ പനസൻ വമ്പിൽ
കനമോടേ മാറിലതു കൊണ്ടൂ രാക്ഷസൻ വീഴ്കേ -
യുടനെയവനെ നോക്കിപ്പൊരുതാനായ് വന്നൂ മത്തൻ

10
മത്തനെത്തടുത്തെറിഞ്ഞൂ മലകൊണ്ടു വിവിധനേറ-
ങ്ങെത്തും മുമ്പെണീറ്റു പാഞ്ഞങ്ങിഷ്ടഗദയുമേന്തി
മസ്തകത്തിന്മേൽ തല്ലീ വാനരവരനെ, മല വ -
ന്നസ്ഥലത്തിൽ പതിക്കേ തകർന്നുപോയ് തേരുമെല്ലാം

11
തേരു തകർന്നളവൊന്നടിച്ചു തിരിഞ്ഞു പാഞ്ഞ
വീരനെ വിവിധനപ്പോൾ മലകൊണ്ടെറിഞ്ഞൂ വീണ്ടും
പോരിൽ മാമലയേറ്റാകെപ്പൊടിയുന്നോരുടലുമായി
പാരിൽ മത്തനും വീണൂ പറ്റെപ്പോം പ്രാണനോടെ

No comments:

Post a Comment