Tuesday, December 31, 2024

ഷെൻ ഹാവോബോ (ചൈന, ജനനം: 1976)

കോങ്തോങ് മലയിലെ താവോ പുരോഹിതൻ

ഷെൻ ഹാവോബോ (ചൈന, ജനനം: 1976)

ഏറെപ്പണിപ്പെട്ടു ഞാൻ
മലമുടി കയറി
അവിടെ ഒരു താവോ ക്ഷേത്രം
സ്വർഗ്ഗീയ പ്രഭാ നാഥൻ്റെ ആലയം
അതിൻ്റെ മുൻവാതുക്കൽ
ഒരു താവോ പുരോഹിതനിരുന്ന്
തീർത്ഥാടകർക്കായി
കന്മണി മുഴക്കുന്നു
ഇടംകയ്യിലെ ദണ്ഡുകൊണ്ട്
മണിയിലടിക്കുന്നു.
വലംകയ്യിലൊരാപ്പിൾ.
അടിക്കുന്നു കല്ലിൽ
എന്നിട്ട് ആപ്പിൾ കടിക്കുന്നു
കല്ലിലടിക്കുമ്പോൾ
ഉദാസീനൻ അയാൾ
ആപ്പിൾ കടിക്കുമ്പോൾ
കണ്ണുകളിൽ തിളക്കം

No comments:

Post a Comment