Thursday, November 14, 2024

അതേ കാല്

അതേ കാല്


പൂരപ്പറമ്പു വിട്ട്
അവസാനം ഒഴിഞ്ഞു പോയവൻ്റെ കാലിൽ
ഇക്കൊല്ലവും
ജോടിയൊക്കാത്ത ചെരുപ്പു തന്നെ.
ഇടംകാലിൽ വലത്
വലംകാലിൽ ഇടത്
ഒന്നവൻ്റേത്
ഒന്നാരുടേതോ!

പൂരപ്പറമ്പു വിട്ട്
അവസാനം ഒഴിഞ്ഞു പോകുന്നവൻ്റെ കാലിൽ
എന്നാണോ ചെരുപ്പ് ജോടിയൊക്കുക
അന്ന് ....

No comments:

Post a Comment