ബ്രണ്ടൻ കെന്നല്ലി കവിതകൾ
1
താഴേക്ക്
ഒരു
കവിത
എപ്പോഴും
ഒരു
വാൽനക്ഷത്രം
പോലെ
അല്ലെങ്കിൽ
വിത്തുകൾക്ക്
ഇരുളിൽ
കൂടൊരുക്കാൻ
വഴി തെളിച്ചു
മണ്ണിലേക്കു
കിളച്ചിറങ്ങുന്ന
ഒരു
കൈക്കോട്ടു
പോലെ
ഏടിലൂടെ
താഴേക്കിറങ്ങി
(ഉദാഹരണത്തിന്)
വെളിച്ചത്തിൽ
മലരുന്ന
ഒരു
ചെറു
വെൺ
പൂവായ്
മെല്ലെ
മാറി -
ത്തുടങ്ങുന്ന -
തെന്തുകൊണ്ട്?
2
വീക്ഷണവ്യത്യാസങ്ങൾ
കൃസ്തുവിനെപ്പോലെ
നേരെ വാ സ്വഭാവക്കാരനാണ്
ഡി വലേറ എന്ന്
ഒരയൽക്കാരൻ പറഞ്ഞു.
തൊട്ടടുത്ത വീട്ടിലെ താമസക്കാരൻ പറഞ്ഞത്,
ചെറുപ്പത്തിലേ അയാളെ കുരിശിൽ തറക്കാഞ്ഞത്
ഖേദകരമായിപ്പോയി എന്നും
No comments:
Post a Comment