മാറുന്നുണ്ടൊരു പൂങ്കുലയായ്
പരേഷ് നരേന്ദ്ര കമ്മത്ത് (കൊങ്കിണി, ജനനം: 1968)ചുവപ്പു കലർന്ന
തിളങ്ങുന്ന
ഒരോറഞ്ച് തുള്ളി
ബോഗൻവില്ലച്ചില്ലയിൽ നിന്നു തെന്നി
മെല്ലെ താഴേക്കൂർന്ന്
ചെറുന്നനെ
ഇറ്റി-
യിറ്റി
പിന്നെ
ആടുമൊരു ചില്ലത്തുമ്പിൽ ശരിയായ് തങ്ങി
മാറുന്നുണ്ടൊരു
പൂങ്കുലയായ്
No comments:
Post a Comment