കുടിയൻ്റെ പാട്ട്
യുഫ്രാസേ കെസിലാഹബി (ടാൻസാനിയ,ഭാഷ സ്വാഹിലി,1944 - 2020)ദൈവം ആളുകളോട് അവർ ജനിക്കും മുമ്പ്
ആരാവാനാണ് ഇഷ്ടം എന്നു ചോദിച്ചെന്നിരിക്കട്ടെ
അതാവും കഠിന ജീവിത ചോദ്യം.
സ്വന്തം തെരഞ്ഞെടുപ്പിൽ പശ്ചാത്തപിക്കാനായി
എല്ലാവരും ജീവിക്കും.
ഭർത്താവായിരിക്കുന്നതിനെച്ചൊല്ലി
വിലപിക്കും ഭർത്താവ്
ഭാര്യയായിരിക്കാൻ ആഗ്രഹിക്കില്ല ഭാര്യ
ഭരണാധികാരിയും സാധാരണക്കാരനും
ഉയരമുള്ളവനും ഉയരം കുറഞ്ഞവനും
കറുത്തവനും പയറുമണിത്തവിടനും
മെലിഞ്ഞവനും തടിച്ചവനുമെല്ലാം
ഇപ്പോൾ എന്താണോ അതിനു വിപരീതമാവാൻ
ആഗ്രഹിക്കും.
എനിക്കറിയില്ലേ, ആരാരായിത്തീരുമെന്ന്.
എന്നാൽ എനിക്ക്,
ഈ കുടിയന്,
ആരായിത്തീരാനും സന്തോഷമേയുള്ളൂ
കുടിക്കാൻ അനുവാദമുള്ള ആരായിത്തീരാനും.
ഹലോ, മടാക്കയുടെ വീടല്ലേ അത് - സുഖം തന്നെയല്ലേ
ഈ രാത്രി ഞാനെൻ്റെ വഴിക്കു പോവുകയാണേ
No comments:
Post a Comment