Tuesday, July 7, 2020

കടുംപിടി -മുസ്തഫ സ്റ്റിറ്റൗ (മൊറോക്കോ ജനനം: 1974)



Rabbit or Duck Illusion | Happy Easter!



- അപ്പോൾ, നമ്മളെന്താണു കാണുന്നത്?

- ശരിക്കും ഒരു മുയലിനെ.

- അതെ, ഒരു മുയലിനെ. പിന്നെ...?

- പിന്നെ? ഞാൻ കാണുന്നത് ഒരു മുയലിനെ.

- അതെ, വേറെ ....?

- ഞാൻ പറഞ്ഞു, ഒരു മുയൽ!

- താറാവ്

- താറാവ്?

- ചെവി, കൊക്ക്, കാണുന്നില്ലേ?

- ഞാൻ കാണുന്നത് മുയലിനെ മാത്രം

- പിന്നൊരു താറാവും.

- ഒരു മുയൽ!

- താറാവ്!

- മുയൽ!
   മുയൽ മുയൽ മുയൽ !

No comments:

Post a Comment