Friday, July 3, 2020

കാളിദാസൻ - പി.രാമൻ




പ്രാണൻ പിടയുമ്പോഴത്തെ പിടുത്തം
പുറമേക്കു കാണും പോലെയല്ല

അഗാധം.

കട്ടിലിൽ കിടക്കുമീ രോഗി
തലയുയർത്തി
ജനൽക്കമ്പിമേൽ പിടിക്കുന്ന
ഈ പിടുത്തമുണ്ടല്ലോ
ഇത്.

വാക്കിന്മേൽ
എൻ്റെ പിടുത്തം.

നോക്കൂ
വാക്കും അർത്ഥവും തമ്മിൽ
ഒട്ടിയിരിക്കുന്നു!

No comments:

Post a Comment