ഇന്നു രാവിലെത്തൊട്ട്
യന്ത്രവാൾ
മരങ്ങളിൽ കയറിയിറങ്ങുന്ന
സംഗീതമാണീ
ഗ്രാമത്തിന്റെ സംഗീതം,കേൾക്കാം.
ഇടയ്ക്കു കാറ്റിൽ മാഞ്ഞു,മിടയ്ക്കു മുറുകിയും
മണ്ണിലും
വെള്ളത്തിലും മാനത്തുമീർന്നീടുന്നു.
യന്ത്രവാൾ
മരങ്ങളിൽ കയറിയിറങ്ങുന്ന
സംഗീതമാണീ
ഗ്രാമത്തിന്റെ സംഗീതം,കേൾക്കാം.
ഇടയ്ക്കു കാറ്റിൽ മാഞ്ഞു,മിടയ്ക്കു മുറുകിയും
മണ്ണിലും
വെള്ളത്തിലും മാനത്തുമീർന്നീടുന്നു.
ഉലഞ്ഞു തലതല്ലിപ്പതിക്കും ചില്ലപ്പറ്റം,
മുറിഞ്ഞു വീഴും പെരുംതടിതൻ
ധോം ധോം കാരം,
തുഞ്ചത്തെയിലയുടെ ഞെരമ്പും പിടയ്ക്കുന്ന -
തെന്തിനെന്നറിയാതെപ്പകച്ച കിളിയൊച്ച,
കിളികൾ പാറിപ്പോയ കൂട്ടിലെച്ചെറുമുട്ട -
ക്കകത്തു മുഴങ്ങിക്കൊണ്ടിരിക്കും
ഘനവാദ്യം.
മുറിഞ്ഞു വീഴും പെരുംതടിതൻ
ധോം ധോം കാരം,
തുഞ്ചത്തെയിലയുടെ ഞെരമ്പും പിടയ്ക്കുന്ന -
തെന്തിനെന്നറിയാതെപ്പകച്ച കിളിയൊച്ച,
കിളികൾ പാറിപ്പോയ കൂട്ടിലെച്ചെറുമുട്ട -
ക്കകത്തു മുഴങ്ങിക്കൊണ്ടിരിക്കും
ഘനവാദ്യം.
നിറുത്തീ പെട്ടെന്നുച്ചസ്ഥായിയിലാ വാൾപ്പാട്ട്,
നിലതെറ്റി വീഴാനായായുന്നു നാടപ്പാടെ.
നിലതെറ്റി വീഴാനായായുന്നു നാടപ്പാടെ.
No comments:
Post a Comment