Sunday, July 7, 2024

ഭാഷണം - ഹുവാൻ ഗൽമാൻ (സ്പാനിഷ്,അർജൻ്റീന)

 ഭാഷണം


"എഴുതുവതെന്തിന്ന്?" ചെറുകിളി ചോദിച്ചു
"എങ്ങനെ ഞാനറിയും?" മറുപടി ചൊല്ലീ ഞാൻ
"എന്തിനു ചോദിപ്പൂ?" തിരിച്ചു ചോദിക്കേ
"എങ്ങനെ ഞാനറിയും?" മറുപടി ചൊല്ലി കിളി.

-ഹുവാൻ ഗൽമാൻ (യമാനോകുച്ചി ആൻഡോ എന്ന അപരവ്യക്തിത്വത്തിൽ എഴുതിയത്. ഫെർണാണ്ടോ പെസോവയെപ്പോലെ പല അപരവ്യക്തിത്വങ്ങൾ സ്വീകരിച്ചെഴുതിയ കവിയാണ് ഗൽമാൻ)

No comments:

Post a Comment