വൈരുദ്ധ്യം
ആൽബർട്ടോ ബ്ലാങ്കോ (മെക്സിക്കോ, സ്പാനിഷ്, ജനനം : 1951)ഇരുണ്ട മുറിയിൽ ഒരു മെഴുതിരി കത്തിച്ചു
മുറിയിലെ വസ്തുക്കൾക്കെല്ലാം
ഒരു വശം പെട്ടെന്നു തിളങ്ങി
മറുവശം നിഴലു നീണ്ടു
വെളിച്ചമുള്ളവക്കെല്ലാം ഓരോ നിഴൽ
നിഴൽവെളിച്ചങ്ങൾ കൈകോർത്തു നീങ്ങുന്നു
നിഴലില്ല മെഴുകുതിരിനാളത്തി,നാ ജ്വാല
ചിതറും വെളിച്ചം ശരിക്കും വെളിച്ചമോ?
No comments:
Post a Comment