Thursday, July 25, 2024

ബോധിസത്വൻ്റെ 177 -ാം വചനം - ജാർക്കോ ലെയ്ൻ (ഫിൻലാൻ്റ്, ജനനം 1947)

ബോധിസത്വൻ്റെ 177 -ാം വചനം

ജാർക്കോ ലെയ്ൻ (ഫിൻലാൻ്റ്, ജനനം 1947)

കൂറ്റൻ തീവണ്ടി കരയുന്നു രാത്രിയിൽ,
പ്ലാറ്റ്ഫോം ചോദിക്കുന്നു:
"വണ്ടീ, വണ്ടീ, നീയെന്താണു കരയാൻ?"

"ഞാൻ തകർന്നുപോയി, തളർന്നുപോയി,
ഒറ്റപ്പോക്കിന്
നക്കിയെടുക്കാൻ പറ്റാത്ത തരത്തിൽ
നീണ്ടതാണ് പാളം"

No comments:

Post a Comment