Monday, July 15, 2024

റോസാപ്പൂക്കളുടെ കൊടുങ്കാറ്റിൽ - ഇങ്ബർഗ് ബാക്മാൻ

 റോസാപ്പൂക്കളുടെ കൊടുങ്കാറ്റിൽ


ഇങ്ബർഗ് ബാക്മാൻ

റോസാപ്പൂക്കളുടെ കൊടുങ്കാറ്റിൽ നാമെവിടെ തിരിഞ്ഞാലും
മുള്ളുകൾ തിളക്കുന്നു രാത്രിയെ.
ആയിരം ഇലകളുടെ ഇടിമുഴക്കം,
ഒരിക്കൽ ചെടികളിൽ ശാന്തമായിരുന്നത്,
ഇപ്പോൾ നമ്മുടെ ഉപ്പൂറ്റിക്കരികെ.

No comments:

Post a Comment