Friday, July 19, 2024

സെൻ്റ് ജോർജ് ദേവാലയം - ജറോസ്ലാവ് സീഫെർട്ട് (ചെക്ക്, 1901 - 1986)

സെൻ്റ് ജോർജ് ദേവാലയം


ജറോസ്ലാവ് സീഫെർട്ട് (ചെക്ക്, 1901 - 1986)

വെളുത്ത സെൻ്റ് ജോർജ് ദേവാലയത്തിനു
തീപ്പിടിച്ചാൽ,
ദൈവം അതു വിലക്കട്ടെ,
തീനാളങ്ങൾക്കുശേഷം അതിൻ്റെ ചുമരുകൾ
റോസ് നിറമാകും
വിശേഷിച്ചും അതിൻ്റെ ഇരട്ട ഗോപുരങ്ങൾ: ആദവും ഹവ്വയും.
ഹവ്വ മെലിഞ്ഞ ഗോപുരം,
സ്ത്രീകൾക്കു സാധാരണമായ മട്ടിൽ
അവരുടെ പെൺമയുടെ ഏറ്റവും തുച്ഛമായ
മഹിമയാണാ മെലിവ് എന്നിരിക്കിലും.
തീച്ചൂട് ചുണ്ണാമ്പുകല്ലിനെ തുടുപ്പിക്കും

ആദ്യചുംബനം
പെൺകിടാങ്ങളെ എന്നപോലെ

No comments:

Post a Comment