Saturday, July 27, 2024

കവിതകൾ - പിയ ടാഫ്ഡ്രപ് (ഡന്മാർക്ക്, ജനനം : 1952)

കവിതകൾ

പിയ ടാഫ്ഡ്രപ് (ഡന്മാർക്ക്, ജനനം : 1952)


 1

വേരുള്ള പക്ഷി

മരത്തിലേക്കു നോക്കൂ
കേൾക്കൂ
ഒരു പക്ഷി
കൂട്ടിവയ്ക്കുന്നു
കുഴമറിച്ചിൽ
ഏഴു രാഗങ്ങളിൽ


2
ചലനത്തിൽ വിശ്രമിക്കുക

മാനം കീറിമുറിച്ച്
കറുത്ത ചിറകുകളിന്മേൽ
ഒഴുകുന്ന കിളികൾക്കുമേൽ
ഇളവേൽക്കുക
അതിനായാണോ
മലർത്തിക്കിടത്തി
നമ്മെ മറവു ചെയ്തിരിക്കുന്നത്
മണ്ണിൽ?

No comments:

Post a Comment