Saturday, July 13, 2024

ശൂന്യതയുടെ ഭാഷ

 ശൂന്യതയുടെ ഭാഷ



ശരീരം നഷ്ടപ്പെട്ടാലും
ഭാഷ ബാക്കിയാകും
എന്നു കരുതി.
എന്നാൽ ഭാഷ നഷ്ടപ്പെടുന്നു
ആദ്യമേ

ഇപ്പോൾ ശരീരമുണ്ട്.
ഇലകൾ പൊയ്പോയ ശേഷം
മരം കൂടി പൊയ്പോകുന്നതാണ്
ശൂന്യത

ശരീരം പൊയ്പോകും മുമ്പ്
ഭാഷ പൊയ്പോകുന്നത്
ശൂന്യതയല്ലല്ലേ!

No comments:

Post a Comment