Thursday, July 11, 2024

ആഫ്രിക്കൻ രാപ്പാടികളുടെ രാത്രി - അൻ്റോണിയോ കോളിനാസ് (സ്പെയിൻ, സ്പാനിഷ്, ജനനം 1946)

 ആഫ്രിക്കൻ രാപ്പാടികളുടെ രാത്രി

അൻ്റോണിയോ കോളിനാസ് (സ്പെയിൻ, സ്പാനിഷ്, ജനനം 1946)

രാത്രിയുടെ കിണറിൽ ആത്മാവു വീണു.
അടിത്തട്ടിൽ, ഏറ്റവുമാഴത്തിൽ നിന്നതു നോക്കുന്നു,
ആഫ്രിക്കൻ രാപ്പാടികളുടെ
ഉന്മാദഗാനങ്ങളുമായി വരുന്ന ഇളംകാറ്റിൽ
ജൂൺമാസ ചന്ദ്രൻ പൂർണ്ണമാകുന്നത്.

No comments:

Post a Comment