മൂന്നു കവിതകൾ
റെയ് ആർമൻട്രൗട്ട്
1
ഒരു വയസ്സന്
മരിച്ചുപോയ തൻ്റെ അമ്മയെക്കുറിച്ചു
വേവലാതി :
അമ്മക്ക് വളരെ വളരെ വയസ്സായി
2
കാഴ്ച്ച
നഗരവിളക്കുകളല്ല. നമുക്കു വേണ്ടത്
ചന്ദ്രൻ
നമ്മുടെയാരുടെയും ചെയ്തിയല്ലാത്ത
ചന്ദ്രൻ
3
അസ്തമയം
തണുത്ത ചില്ലു പരപ്പിൽ,
മൂന്നു നില ഉയരത്തിൽ
എട്ടുകാലി വിശ്രമിക്കുന്നു
ഏകാഗ്രം, തീർത്തും ഏകാന്തം
ഞാൻ അതുപോലല്ല!
3
അസ്തമയം
തണുത്ത ചില്ലു പരപ്പിൽ,
മൂന്നു നില ഉയരത്തിൽ
എട്ടുകാലി വിശ്രമിക്കുന്നു
ഏകാഗ്രം, തീർത്തും ഏകാന്തം
ഞാൻ അതുപോലല്ല!
No comments:
Post a Comment