Wednesday, August 27, 2025

ഇയോൺ പോപ്പ് (റൊമാനിയ ജനനം: 1941)

 പുക


ഇയോൺ പോപ്പ് (റൊമാനിയ ജനനം: 1941)

അലക്‌സാൻഡ്രിയയിലെ
ലൈബ്രറിയിൽ നിന്നുള്ള പുകയേറ്റ്
സീസർ ചുമച്ചോ
മഹാനായ ഖലീഫ തുമ്മിയോ
എന്നൊന്നും എനിക്കറിയില്ല

ഉവ്വെന്നോ ഇല്ലെന്നോ ആകാം
പുരാവൃത്തങ്ങളൊന്നും
അക്കാര്യം പറയുന്നില്ല

എന്നാൽ,
- പഴങ്കഥകളിൽ പറഞ്ഞിട്ടുള്ളപോലെ -
ഞാൻ കൂടുതൽ കൂടുതൽ ഭയപ്പെട്ടത്
ചുമയ്ക്കാത്ത സീസർമാരെയും
തുമ്മാത്ത ഖലീഫമാരെയും.

No comments:

Post a Comment