നീയെന്നെയെറിഞ്ഞൂ ചെറുനാരങ്ങയാലേ
മിഗുൽ ഹെർണാണ്ടസ് (സ്പാനിഷ്, 1910 - 1942)നീയെന്നെയെറിഞ്ഞൂ ചെറുനാരങ്ങയാലേ
എന്തോരു പുളിപ്പൻ, നിർമ്മലമാം കൈയ്യാലേ
നിൻകയ്യിലമർന്നാ ചെറുനാരങ്ങ പിതുങ്ങീ-
ലെന്താകിലുമാട്ടേ പുളി ഞാൻ നൊട്ടിനുണഞ്ഞേ
മഞ്ഞച്ചോരിടിയാലെൻ ചോര തുടിച്ചൊഴുകീ
മന്ദതയിൽ നിന്നും കൊടുനോവിൻ പനിനേരെ
വിറതുള്ളി വരും ചോരയ്ക്കുടനപ്പോൾ തോന്നീ
ദൃഢമൊരു നീൾമുലഞെട്ടിൻ കൊത്തേറ്റ പോലെ
എന്നിട്ടും ഞാൻ നിന്നെ നോക്കേ, നിന്നുള്ളിൽ
നിന്നും ചെറുനാരങ്ങാ നിറമുള്ളാ നിമിഷം
വിലയറ്റോരെൻ്റെ മനക്കട്ടിയിൽ നിന്നകലെ
പുറമേക്കൊരു ചെറുചിരിയായ് നീളുന്നതു കാൺകേ,
എൻ്റെയുടുപ്പിന്നുള്ളിലുറങ്ങാൻ പോയ് രക്തം,
സൗവർണ്ണ മൃദുസ്നിഗ്ധം മുലയോ മാറിപ്പോയ്
കൂർമുനയാൽ കൊത്തുന്നൊരു വേദനയായെന്നിൽ
No comments:
Post a Comment