ചെന്നൈ പുസ്തകച്ചന്ത 2022
പെരുന്തേവിചന്തയോടനുബന്ധിച്ചു നടന്ന
സർക്കാർ കവിയരങ്ങിൽ
ചില കിളികൾ
ചില നല്ല കവികൾ
പുലിവാലുകളായി രൂപം മാറിയ ചില എലിവാലുകൾ
വയസ്സറിയിക്കാത്ത ചില തലയോടുകൾ
തകർന്ന മോട്ടോർവാഹന യന്ത്രഭാഗങ്ങൾ ചിലർ
കവിത വായിച്ചു.
എന്നെ അവർ വിളിക്കാറില്ല.
ഒരു തവണ ക്ഷണക്കത്തിൽ ഇടം പിടിക്കാത്തവർ
ഒരിക്കൽ പോലും ക്ഷണക്കത്തിൽ ഇടം പിടിക്കുകയില്ല.
കല്യാണക്കത്തിന്റെ കാര്യം പോലല്ല ഇത്.
അന്ന്
ഞാൻ
ക്ഷണിക്കപ്പെടാതെ മനം മടുത്ത്
കീടങ്ങൾ തിന്നൊരു വേപ്പിൻ ചെടിക്കു
മുന്നിൽ നിന്ന്
എന്റെ കവിത ഉറക്കെ വായിക്കാൻ തുടങ്ങി.
ചെന്നൈ നഗരത്തിൽ
ഇപ്പോഴും ചെടികളുണ്ട്.
എനിക്കു ചെവി തന്നു കേട്ട ചെടി
അവസാനം വരെയും കോട്ടുവാ വിടുന്നില്ല.
ഒരു കവിതയുടെ ഓരോ വരിയെയും
മുന്നിൽ നിന്നു വായിച്ചൊപ്പിക്കുമ്പോൾ
തലയാട്ടാത്ത മൈക്കുപോലെ നിൽക്കാൻ
കീടങ്ങളരിക്കുന്ന വേപ്പിൻ ചെടിക്കറിയുകയില്ല.
No comments:
Post a Comment