പടലം 29
1
അടിച്ചിതു രാക്ഷസരൊത്തടങ്ങിയുമലറിയും നി-
ന്നുറങ്ങിയേ കിടന്നോനുടൽ നിവർന്നീടുന്നതു കണ്ടു
പറന്നു പോയ് മറഞ്ഞെല്ലാരും പരന്ന വൻപടയും നന്നാ -
യുയിർ കാത്തു ജീവിക്കുവാനാശ പെരുകിക്കൊണ്ട്
2
കൊണ്ടൽ പോൽ നിറമിരുണ്ടു ക്രൂരനാം കാലനെന്നു
കണ്ടവർ നടുങ്ങും കുംഭകർണ്ണനപ്പോളുണർന്ന്
പണ്ടു കണ്ടറിയാവണ്ണം പലവിധമിറച്ചിയോടെ -
ക്കണ്ട ചോരയും മറ്റും കനിവൊടു നുകർന്നിരുന്നാൻ.
3
ഇരുന്നോരവന്റെ കാലു വണങ്ങിയടച്ച കണ്ണു
തുറക്കും മുൻപേ പറന്ന രാക്ഷസരോടു ചൊന്നു
"പറയുക വേഗം നിങ്ങൾ, നമ്മിൽ വിരോധമാർക്കോ?
വരം കൊണ്ട ദാനവർക്കോ മറ്റു ദേവാസുരർക്കോ?"
4
ദേവന്മാരല്ല, നല്ല വരം കൊണ്ടോരസുരരല്ല
ദാനവരാരുമല്ല, ദശരഥ തനയന്മാരും
വാനരപ്പടയും വന്നു കേൾവി മികച്ച ലങ്കാ -
മാനഗരത്തെയെല്ലാമുടനുടൻ പൊടിപൊടിച്ചു.
5
പൊടിപൊടിച്ചളവെതിർത്തൂ പുകഴ് കേട്ട ലങ്കാനാഥൻ
കൊടും ക്രൂരനരചൻ വില്ലും കുതിരയായിരവും തേരും
കടുകടെക്കണകൾ തൂവി മുറിച്ചപ്പോൾ ജീവനോടു -
മുടലോടും ദശമുഖൻ പോന്നൊരു വിധമകത്തു കേറി.
6
അകത്തണഞ്ഞരുളിച്ചെയ്തൂ ദശമുഖ"നക്കാര്യങ്ങൾ
ശുകവാണി കൈകസി പെറ്റസുരനോടറിയിക്കെന്ന്"
"മികച്ച ദാശരഥി തന്നെ വെല്ലുവാൻ മറ്റില്ലാരും
പകച്ചിതങ്ങുണർത്തിക്കാൻ ഭയം പെരുത്തുണർത്തീ ഞങ്ങൾ"
7
ഉണർത്തിയ കാരണം കേട്ടമരവിരോധി"യെങ്കിൽ
തുണ്ടുതുണ്ടാക്കാം കപികുലത്തെ വിഴുങ്ങി ദാശ -
രഥികൾതൻ നിണവും കുടിച്ചിറച്ചിയെൻ കവിൾതടത്തി-
ലണച്ചു ലങ്കേശൻ തന്റെയടിയിണ തൊഴും ഞാ"നെന്നാൻ
8
അടിയിണ തൊഴുതു പോർക്കു വരികെന്നരക്കർ ചൊൽകേ
കടുത്ത പോരാളി കുംഭകർണ്ണൻ കൈതൊഴുതു ചെന്നു
വടിവിലുന്മദം പൊഴിച്ചു നിൽക്കും യുവഗജം പോൽ
എടുപ്പുള്ള ദശമുഖന്റെയരികിൽ വന്നവനിരുന്നു.
9
ഇരുന്നവനോടു ചൊന്നൂ രാവണൻ "രാമനൊപ്പം
തിരിഞ്ഞോരോ വനങ്ങൾ താണ്ടി ദണ്ഡകവനത്തിൽ വന്നു
ഇരുന്ന മൈഥിലിയെ ഞാൻ കട്ടെടുത്തു ലങ്കയിലണകേ
പെരും ദുഃഖം പിടിച്ചു രാമൻ കപിവരരൊത്തുവന്നു"
10
വന്നവനോടു പോരിലെതിർത്ത രാക്ഷസന്മാരെല്ലാം
അന്തകപുരമടഞ്ഞൂ വലിയ പടയോടൊപ്പം
എന്തിനിയിവനെ വെല്ലാനടരിൽ ചെയ്യേണ്ടൂവെന്നു
ചിന്തയിലുയരും വണ്ണമറിയുന്നതില്ലെനിക്ക്
11
"അറിയില്ലവനെ വെല്ലാൻ വഴിയൊന്നു"മെന്നിവണ്ണം
കുറവറ്റ ലങ്കാനാഥൻ പറയുന്ന വാക്കു കേട്ടു
അറുതി വന്നണഞ്ഞുവെന്നു ശരിക്കുമറിഞ്ഞു "വേണ്ടാ
കറുക്കേണ്ടാ" യെന്നു കുംഭകർണൻ തൊഴുതുരച്ചു.

No comments:
Post a Comment