Wednesday, November 1, 2023

അല്പായുസ്സ് - നിക്കൊളായ് മോർഷൻ (റഷ്യ,1917 - 2001)

 അല്പായുസ്സ്

- നിക്കൊളായ് മോർഷൻ (റഷ്യ,1917 - 2001)

അല്പായുസ്സായിരുന്നു അയാൾ - വെറും നാല്പതു വർഷം
സത്യത്തിന്റെ കഴഞ്ചുമില്ല ഇത്തരം വാക്കുകളിൽ
രണ്ടു യുദ്ധങ്ങൾ അയാൾ കണ്ടു, ഒരു ഭരണ അട്ടിമറി,
ആറു ഗവൺമെന്റുകൾ, മൂന്നു ക്ഷാമകാലങ്ങൾ,
നാലു നേതാക്കൾ, രണ്ട് ആത്മാർത്ഥ പ്രണയങ്ങൾ
വർഷക്കണക്കിലേക്കു മാറ്റിയാൽ ഏതാണ്ട് 500

No comments:

Post a Comment