എന്തുകൊണ്ട്?
വാസിലി കാൻഡിൻസ്കി (റഷ്യ, 1866-1944)
"ആരും അവിടെ നിന്ന് ഒരിക്കലും പുറത്തു വന്നില്ല"
"ആരും?"
"ആരും"
"ഒരാൾ പോലും?"
"ഇല്ല"
"ഉവ്വ്. ഞാനതിലേ കടന്നുപോയപ്പോൾ ഒരാളവിടെ നില്പുണ്ടായിരുന്നു"
"വാതുക്കൽ?"
"വാതുക്കൽ. അയാൾ കൈകൾ വിരിച്ചവിടെ നില്പുണ്ടായിരുന്നു"
"ഉവ്വ്. അതിനു കാരണം ആരും അകത്തു പോകാൻ അയാൾ ആഗ്രഹിക്കാത്തതാണ്"
"ആരും അകത്തു പോയില്ല?"
"ആരും പോയില്ല"
"കൈകൾ വിരിച്ചുനിന്ന ആ ആൾ ഉണ്ടായിരുന്നില്ലേ അവിടെ?"
"ഉള്ളിൽ?"
"അതെ,ഉള്ളിൽ"
"എനിക്കറിയില്ല. അയാൾ കൈകൾ വിരിച്ചു നിന്നത് പിന്നീടു മാത്രമാണ്. അതുകാരണം ആർക്കും ഇനിയവിടെ പോകാൻ കഴിയില്ല"
"അവരവനെ അവിടെ നിർത്തിയതുകൊണ്ട് ആർക്കും അകത്തു പോകാൻ കഴിഞ്ഞില്ല?"
"കൈകൾ വിരിച്ചു നിന്ന ആ ആളെയോ?"
"അല്ല. അയാൾ തന്നത്താൻ വന്നു. അവിടെ നിന്നു.എന്നിട്ടു കൈകൾ വിരിച്ചു"
"എന്നിട്ട് ആരും ആരും ആരും അവിടെ നിന്നു പുറത്തുകടന്നില്ല?"
"ആരുമില്ല. ആരുമില്ല"
No comments:
Post a Comment