Sunday, November 29, 2020

താരാട്ട് (ബർമീസ്, അജ്ഞാത കർത്യകം)

താരാട്ട്
(ഒരു ബർമീസ് താരാട്ട്, അജ്ഞാത കർതൃകം)

കരയുന്ന ചെക്കാ, പിടിച്ചു നൽകാം ഞാൻ
നിനക്കൊരു വെള്ളപ്രാവിനെ.
അല്ലെങ്കിലൊരു നീലപ്രാവിനെ
അല്ലെങ്കിൽ കറുത്തൊന്നിനെ.

പൊന്നാരക്കുട്ടാ, പിടിക്കുവാനെത്ര
കഠിനമീവെള്ളപ്രാവിനെ
അല്ലെങ്കിലൊരു നീലപ്രാവിനെ
അല്ലെങ്കിൽ കറുത്തൊന്നിനെ.

No comments:

Post a Comment