Tuesday, November 17, 2020

നുകങ്ങൾ - സെസാർ വയാഹോ (സ്പാനിഷ്, പെറു, 1892-1938)

നുകങ്ങൾ
സെസാർ വയാഹോ
(സ്പാനിഷ്, പെറു, 1892-1938)

പൂർണ്ണം. കൂടാതെ ജീവിതം!
പൂർണ്ണം. കൂടാതെ മരണം!

പൂർണ്ണം. കൂടാതെ എല്ലാം!
പൂർണ്ണം. കൂടാതില്ലൊന്നും!

പൂർണ്ണം. കൂടാതെ ലോകം!
പൂർണ്ണം. കൂടാതെ ധൂളി!

പൂർണ്ണം. കൂടാതെ ദൈവം!
പൂർണ്ണം. കൂടാതില്ലാരും!

പൂർണ്ണം. കൂടാതില്ലൊരിക്കലും!
പൂർണ്ണം.കൂടാതെല്ലായ്പൊഴും!

പൂർണ്ണം. കൂടാതെ സ്വർണ്ണം!
പൂർണ്ണം. കൂടാതെ ധൂമം!

പൂർണ്ണം. കൂടാതെ കണ്ണീർ!
പൂർണ്ണം. കൂടാതെ ചിരികൾ!

പൂർണ്ണം!

No comments:

Post a Comment