*വിട തരൂയെൻ സുഹൃത്തേ
സെർജി യെസനിൻ (റഷ്യ,1895 - 1925)
വിട തരൂയെൻ സുഹൃത്തേ, വിട തരൂ
പ്രണയമേ,യെൻ ഹൃദയത്തിലുണ്ടു നീ
പൂർവനിശ്ചിതം നാം പിരിയേണ്ടതും
വീണ്ടുമൊന്നിച്ചു തമ്മിൽ ചേരേണ്ടതും.
വിട തരൂ, ഹസ്തദാനമില്ലിങ്ങിനി -
പ്പുലരുവാൻ, വേണ്ട ദുഃഖം - ചുളിയേണ്ട -
തില്ല നെറ്റി, യിപ്പോൾ മരിക്കുന്നതിൽ
പുതിയതായൊന്നുമില്ല, ജീവിപ്പതിൽ
പുതിയതായില്ലതിലേറെയെങ്കിലും.
*ആത്മഹത്യക്കു തൊട്ടുമുമ്പ് അക്ഷരാർത്ഥത്തിൽ സ്വന്തം ചോര കൊണ്ട് എഴുതിയതാണ് യെസനിൻ ഈ കവിത.
No comments:
Post a Comment