മഴയുടെ ശബ്ദം.
മഴയ്ക്ക് യഥാർത്ഥത്തിൽ
ശബ്ദമൊന്നുമില്ല.
മണ്ണിനോടടുക്കുമ്പോൾ
നമ്മൾ കൊടുക്കുന്നതാണ്
അതിൻ്റെ ശബ്ദം.
ഇന്നലെ വരെ പെയ്ത എല്ലാ മഴക്കും
മരങ്ങളും ചെടികളും പാറകളും വീട്ടുമേൽക്കൂരകളും
കൂട്ടത്തിൽ ഞാനും
ചേർന്നാണു ശബ്ദം നൽകിപ്പോന്നത്.
എന്നാൽ ഇന്നലെ പെയ്ത മഴക്ക്
മറ്റെല്ലാവരും ശബ്ദം കൊടുത്തപ്പോൾ
ഞാൻ മാറി നിന്നു.
ഇപ്പോൾ പെയ്തു കൊണ്ടിരിക്കുന്ന മഴയിൽ നിന്ന്
മറ്റെല്ലാവരും വിട്ടുനിൽക്കുന്നു.
ഞാൻ മാത്രം ശബ്ദം നൽകുന്നു.
ഇനി പെയ്യുന്ന മഴയ്ക്ക്
ആരും ശബ്ദം കൊടുക്കില്ല
എന്നാലും,
പെയ്തു കൊണ്ടിരിക്കുന്ന ഒരു മഴയുടെ ശബ്ദവും
പാതിയിൽ പെട്ടെന്നു പിൻവലിക്കല്ലേ
ആരും.
മഴ പോലെ സഹജമായ വിനിമയങ്ങളില്‍ താളമാരോപിച്ച് രസിക്കുന്നവരോട്..ആവിഷ്ക്കാരവും ഭാവുകത്വവും കലമ്പുന്ന ചെത്തം..
ReplyDelete