Tuesday, November 10, 2020

സമാപ്തി - ബൊഹ്ദാൻ ഇഹോർ അൻ്റോണിച്ച് (1909-1937, ഉക്രേനിയൻ)


ആർക്കാണു നിൻ്റെ വാക്കാവശ്യം?
ബ്രഡ്ഡുമുപ്പും തൂക്കി വിൽക്കുവോർക്കോ,
പലിശപ്പണം പിരിക്കുന്നോർക്കോ,
നിദ്രയില്ലാത്തൊരു രാത്രിയിൽ വിപ്ലവാ-
ഹ്വാനങ്ങളച്ചടിക്കുന്നോർക്കോ,
പനിയൊന്നിൽ പൊള്ളിജ്വലിപ്പോർക്കോ,
പശിയാൽ നിരാശരായ് തീർന്നോർക്കോ,
പറ്റെക്കറുത്തു നിൽക്കുന്ന തടവറ -
ക്കെട്ടിടങ്ങൾ തള്ളി വീഴ്ത്തുവോർക്കോ,- അവ-
ക്കെപ്പൊഴും കാവൽ നിൽക്കുന്നവർക്കോ?

No comments:

Post a Comment