Friday, November 6, 2020

നഖം (കവിത)

നഖം

ക്യൂടെക്സ് കുപ്പി തുറന്നു
വിരലുകളഞ്ചും നീണ്ടു.
ഇരുകാൽ വിരലുകൾ നീണ്ടു.
പുതിയ നിറങ്ങളണിഞ്ഞ്
മുറിവിട്ടെങ്ങോ പോയി.

ഉടനേ കുപ്പിയടച്ചിട്ടും
വിരലുകളെല്ലാം പോയിട്ടും
ക്യൂടെക്സ് മണമീ മുറിയിൽ മുഴുവൻ
പുരണ്ടിരിപ്പൂ മായാതെ.
മുറിയുടെ വാതിൽ തുറക്കേ
ക്യൂടെക്സ് കുപ്പി തുറന്നു!

No comments:

Post a Comment