Sunday, November 29, 2020

പുകവലിക്കവിതകൾ - മെയ് ഖ്വേ (ബർമീസ്, 18-ാം നൂറ്റാണ്ട്)

പുകവലിക്കവിതകൾ
മേയ് ഖ്വേ 
(18-ാം നൂറ്റാണ്ടിലെ ബർമീസ് കവയിത്രി)


1. ചെറിയ പൈപ്പ്

"പൈപ്പൊന്ന് ....... പുകയൊന്ന്
ഒരു വിരൽ പോലെ ചെറുത്...
ഞാൻ തരാം നിനക്ക്
വലിക്കാൻ, പുകക്കാൻ"

"എടുക്കില്ലാ ഞാനതെങ്കിൽ
പരുക്കനെന്നു കരുതുമെന്നെ
എടുത്താലോ നീ കരുതും
എനിക്കിഷ്ടം നിന്നെയെന്ന്.

വലിക്കണം ഞാനതെന്ന്
നീയാഗ്രഹിക്കുന്നെങ്കിൽ
കിടയ്ക്കക്കരികിൽ വെക്കു-
കത്, പ്രിയപ്പെട്ടവനേ"


2.ചുരുട്ടു സമ്മാനം

വാങ്ങിയതല്ല, പറിച്ചതാണ് ചുരു -
ട്ടുണ്ടാക്കാൻ ഞാനീയിലകൾ

തീയിലിവ ഞാനുണക്കുകില്ല
വെയ്ലത്തിവ ഞാൻ വിരിക്കുകില്ല.
എന്നാൽ നിനക്കു പുകവലിക്കാൻ
വേണ്ടിയിവ ഞാനുണക്കിവെയ്ക്കും
എൻ്റെ കിടക്ക വിരിപ്പടിയിൽ.
എൻ പല്ലുകൊണ്ടു മുറിച്ചെടുക്കും
ഈ മണമൂറുമിലകളെല്ലാം.

പട്ടുനൂലാലീ ചുരുട്ടു ചുറ്റി-
ക്കെട്ടുവാൻ വയ്യ, പരുത്തി നൂലാൽ
കെട്ടിത്തരാം നിനക്ക്, *ആവയിലെ
കുഞ്ഞുനാൾ തൊട്ടുളള പൊന്നുമാരാ


*ആവ- ബർമയിലെ പഴയ ആവാ സാമ്രാജ്യത്തിൻ്റെ തലസ്ഥാന നഗരം.


No comments:

Post a Comment