എന്തൊരു വേദന
യു ക്യാവ് തമീ Yu Kyaw Thamee
(പത്തൊമ്പതാം നൂറ്റാണ്ടിലെ ബർമീസ് കവയിത്രി)
എന്തൊരു വേദന, ഞാൻ പറയാം.
കല്പാന്തകാലത്തിൻ തീയിൽ നീറ്റും
തീവ്രമാം വേദന, യേഴു സൂര്യൻ
കത്തിയാളും പോലെ, ലോകമെങ്ങും
കത്തുന്ന വേദനയെന്ന പോലെ.
ഇല്ല തണുത്തോരിടവുമെങ്ങും
ഉള്ളിലോ ചാവിൻ്റെ നോവു മാത്രം.
പ്രത്യക്ഷരായ് മുന്നിൽ സുന്ദരിമാർ
"മാറ്റേണമെൻ നോവു നിങ്ങൾക്കെങ്കിൽ
പനിനീർപ്പൂവിൻ്റെ സുഗന്ധമുള്ള
മഴയാൽ തളിച്ചീടുകെന്നെയിപ്പോൾ"
No comments:
Post a Comment