നടക്കാത്ത സമാഗമം
ഹി ഷോങ് (തിബത്ത്, ചൈനീസ്, ജനനം: 1963)പുഴക്കരയിലൂടെ നീയെന്നെ കടന്നുപോയി
ഞാൻ പറഞ്ഞു: "യാത്രികാ, ഒന്നു തിരിഞ്ഞു നോക്കൂ"
നീ തിരിഞ്ഞു നോക്കി
എന്നിട്ട് പുഴക്കരയിലൂടെ എന്നെ കടന്നുപോയി
വീണ്ടും നീ പുഴക്കരയിലൂടെ എന്നെ കടന്നുപോയി

No comments:
Post a Comment