ആകാശം എനിക്കുമേലേ ഒഴുകി
ഇൽഹാൻ ബെർക്ക് (തുർക്കി, 1918 - 2008)വരികയും പോവുകയും ചെയ്യുമാകാശം ഞാൻ നോക്കുന്നു
അരുവിയൊഴുകുന്നു അരികിലൂടെ,
തൻ്റെ കല്ലുകൾക്കു മുകളിലൂടെ
വെള്ളം ആകൃതി മാറുന്നതു ഞാൻ കണ്ടു
എൻ്റെ കൈയ്യിന്നാകൃതിയിൽ അതിനെക്കണ്ടു
വിശാല ജലചരിതത്തിൽ വെള്ളത്തിന്
ആകൃതിയൊന്നുമില്ലെന്നു കണ്ടു
അങ്ങനെത്തന്നെ, പോകാനെണീറ്റു ഞാൻ പറഞ്ഞു
ആകാശം അലിഞ്ഞുമാഞ്ഞുകൊണ്ടിരിക്കുന്നു
ഒരു കുതിര വാലാട്ടി, ഒരാട് മൂരിനിവർന്നു
കല്ലുകൾക്കുമേൽ അടിവെച്ചടിവെച്ചരുവി കടന്നു ഞാൻ
കല്ലുകൾക്കൊപ്പം തെറിപ്പിച്ച വെള്ളം നോക്കി ഞാൻ
ഒഴുകീ, ആകാശം എനിക്കുമേലേ
ആകൃതിയൊന്നുമില്ലെന്നു കണ്ടു
അങ്ങനെത്തന്നെ, പോകാനെണീറ്റു ഞാൻ പറഞ്ഞു
ആകാശം അലിഞ്ഞുമാഞ്ഞുകൊണ്ടിരിക്കുന്നു
ഒരു കുതിര വാലാട്ടി, ഒരാട് മൂരിനിവർന്നു
കല്ലുകൾക്കുമേൽ അടിവെച്ചടിവെച്ചരുവി കടന്നു ഞാൻ
കല്ലുകൾക്കൊപ്പം തെറിപ്പിച്ച വെള്ളം നോക്കി ഞാൻ
ഒഴുകീ, ആകാശം എനിക്കുമേലേ
No comments:
Post a Comment