Friday, January 17, 2025

കെമാൽ സുരേയ (തുർക്കി, 1931- 1990)

കവിതകൾ


കെമാൽ സുരേയ (തുർക്കി, 1931- 1990)

1

നാം ഒരു പുക വെള്ളത്തിലെറിയുമ്പൊഴെല്ലാം
പ്രഭാതം വരെയതു പൊള്ളിക്കൊണ്ടിരിക്കുന്നു



2

ജീവിതം ഹ്രസ്വം
പക്ഷികൾ പറക്കുന്നു

3

ഉച്ചക്കു പന്ത്രണ്ടുമണി കഴിഞ്ഞാൽ
എല്ലാ പാനീയങ്ങളും വീഞ്ഞ്


4

ഛായാപടം


മൂന്നു പേർ

പുരുഷന് ദുഃഖം
ദുഃഖഗാനങ്ങളെപ്പോലെ ദുഃഖം

സ്ത്രീക്ക് സൗന്ദര്യം
സുന്ദരമായ ഓർമ്മകൾപോലെ സൗന്ദര്യം

സുന്ദരമായ ഓർമ്മകൾ പോലെ ദുഃഖം,
ദുഃഖഗാനങ്ങളെപ്പോലെ സൗന്ദര്യം,
കുട്ടിക്ക്.

No comments:

Post a Comment