ദെഗാസ്
ഹെൻറിക്കാസ് റാദൗസ്‌ക്കാസ് (ലിത്വാനിയ, 1910- 1970)സൂര്യാസ്തമയത്തിൻ്റെ ഓറഞ്ച് ഒഴുക്കുകൾ മേഘങ്ങളെ തുരത്തുകയും മ്യൂസിയംപൂന്തോപ്പിൻ്റെ പച്ചപ്പിന്മേൽ ജ്വലിക്കുന്ന പുള്ളികൾ തളിക്കുകയും ചെയ്തു. ഞാൻ ജനാലക്കൽ നിന്നു തിരിഞ്ഞ്, ഓറഞ്ചും പച്ചയും നുരയുന്ന ദെഗാസ്ചിത്രത്തിലെ ഗംഭീര ശയ്യയിലേക്കു നോക്കുന്നു.ദൈവങ്ങളിലൊന്ന് അബദ്ധത്തിന് അതിലിരിക്കാൻ തീരുമാനിച്ചാൽ തടയാൻ പാകത്തിന് സ്വർണ്ണച്ചങ്ങലകളാൽ സംരക്ഷിക്കപ്പെട്ട് സ്വർഗ്ഗത്തിൽ നിൽപ്പാണത്.
No comments:
Post a Comment