Tuesday, January 28, 2025

സാമുവൽ മർഷക് (റഷ്യ, 1887 -1964)

അനശ്വരത


സാമുവൽ മർഷക് (റഷ്യ, 1887 -1964)

നാലാം വയസ്സുവരെ
അനശ്വരനായിരുന്നു ഞാൻ
നാലാം വയസ്സുവരെ
ലളിതഹൃദയനായിരുന്നു ഞാൻ
കാരണം ഒരുനാൾ ഞാൻ മരിച്ചുപോകുമെന്ന്
എനിക്കറിഞ്ഞേകൂടായിരുന്നു
എന്നേക്കും ഞാൻ ജീവിച്ചിരിക്കില്ലെന്ന്
എനിക്കറിഞ്ഞേകൂടായിരുന്നു

ജീവിതം പ്രസന്നമധുരമാക്കേണ്ടതെങ്ങനെ
എന്നറിയാവുന്ന നീ
കുഞ്ഞുങ്ങളെപ്പോലനശ്വരൻ
- മരണത്തിൽ വിശ്വസിക്കാതെ
ഭാവിയാണ് മരണത്തിൻ്റെ കാലം -
വർത്തമാനമല്ല,
ഒടുക്കത്തെ ശ്വാസമാണ്
നീ വലിച്ചെടുക്കുന്നതെങ്കിൽപോലും

No comments:

Post a Comment