ഒരു വരി
ഒരു വരിയുടെ പിന്നിൽ മുട്ടുകുത്തി നിൽക്കുന്നു
മനോഹരമായൊരു നീണ്ട കവിത
കവിതക്കു കടന്നുപോകാൻ
ഞാനാ വരി വലിച്ചുമാറ്റാൻ നോക്കി.
അതനങ്ങിയില്ല
ഒടുവിൽ ക്ഷമകെട്ട്
അതവിടെയില്ല എന്ന ഭാവത്തിൽ
ഞാനാ വരി ചാടിക്കടന്നുപോയി.
കവിത പിന്നിൽത്തന്നെ
മുട്ടുകുത്തി നിൽക്കുന്നു.
No comments:
Post a Comment