Monday, September 4, 2023

രാമചരിതം പടലം 11

രാമചരിതം പടലം 11


1
ദ്വിവിതനാമരികുലാന്തകനവൻ നീലന്റെ - 
യരികിലായിടതു നിന്നരിയ വൻപടയുമായ്
പെരിയ വൻകടൽ കടന്നിവിടെ വന്നെത്തിയ
പവനസംഭവനനൂമാനവന്നരികിലും.


2
അരികിൽ നിന്നിടുമവൻ കുമുദനെന്നറിയണം
അരുമയാം പനസനും ബാലിതൻ പുത്രനും
ഹരിവരൻ പിന്നവനംഗദൻ സൂര്യന്റെ
തിരുനിറം കലരും മെയ്യുള്ള സുഷേണനും


3
ഒരു വശം കിളരമായുടൽ ചുവന്നരികിലായ്
ഇരുവർ നിന്നിടുവതോ സുമുഖദുർമുഖരവർ
ഒരു കരത്താൽ മരാമരമതിൻ തല മുറി -
ച്ചെറിയുവോൻ തുഷ്ടനായ് നിൽക്കും ദധിമുഖൻ


4
ഉയരുമാച്ചന്ദ്രന്നു മങ്ങലണയിച്ച മുഖ-
മടരിലോ വേഗദർശിപ്പേരുമുള്ളവൻ
ഇരുവരെക്കാൺക ലങ്കാധിപാ, ശ്വേതനും
ജ്യോതിർമുഖനും ജഗത്തിൽ വിളങ്ങുവോർ


5
അരചർനായകനുമായ് പിഴവില്ലാ മനമൊടേ 
തഴയുടെ നിഴലിൽ നിൽക്കുന്നതു വിഭീഷണൻ
അരികിലായ് തഴച്ചുവളർന്നൈശ്വര്യമാർന്നവർ
തൊഴുതിടും പദമുള്ള കപികുലാധീശനും.


6
കപികുലാധിപ,നരക്കർമണി വിഭീഷണൻ
ധരയിൽ വെച്ചേറ്റവും മികവെഴും ലക്ഷ്മണൻ
അവനിനായകനടിക്കരിമഷിത്തളിർ പണി -
ഞ്ഞവനുടേയരികിൽ നിൽക്കുന്നിവർ മൂവരും


7
വരുവതെന്തറിയുവോൻ മനുകുലാധിപനൃപൻ
അതിശയപ്പോരിനായ്‌വന്നതൊഴിയാ ദൃഢം
കരതലേ വിലസിടും വില്ലും കണകളും
കുരുതിമിഴിയും കുടി കെടുത്തിടും നമ്മളെ.


8
കുടി കെടും മുമ്പയോദ്ധ്യാപതിച്ചേവടി -
ക്കടിമയായ്ത്തീരാൻ മടിച്ചിങ്ങിരിക്കൊലാ
വടിവൊടു വിളങ്ങിടും മൈഥിലിയെയിപ്പൊഴേ
കൊടുക ലങ്കാധിപ, നടുങ്ങിത്തിടുക്കനെ.


10
ഇക്കേട്ട വാക്കിനാൽ കോപിച്ചലറി ല-
ങ്കേശൻ കലങ്ങിയ കണ്ണോടെയാട്ടിനാൻ
വിലങ്ങി വന്നോരു ചാരന്റെ വാക്കും വെറു-
ത്തൊടുവിൽ പണിയിച്ചു പോരാടുവാൻ മായയെ


11
പ്രിയമെഴുമമാത്യനെ വിളിച്ചെണീറ്റാനവൻ:
"വരിക വിദ്യുജ്ജ്വിഹ്വ, പണിത പോർവില്ലുമായ് 
പുതിയ ചെങ്കുരുതിയാൽ നനഞ്ഞ പൊയ്ത്തലയുമായ് 
നളിനനായികമനസ്സുറപ്പിനെത്തളർത്തുവാൻ"


12
തറയവേ സുമശരം ദശമുഖൻ പ്രാണനെ
മറന്നുകൊണ്ടണകയായ് സീതതൻ മുന്നിലായ്
പറകയായ് : "കയൽമിഴിയാളെ, നീ കാണുക
ദശരഥൻമകനുടെ തലയിതാ വില്ലിതാ"




No comments:

Post a Comment