Tuesday, October 10, 2023

ഈഴം അഗതി ക്യാമ്പ് കവിതകൾ

 ഈഴം അഗതി ക്യാമ്പ് കവിതകൾ


1.വിശ്വാസത്തിന്റെ ശബ്ദം

- ഭൂമിക, ഊത്താങ്കരൈ ക്യാമ്പ്, കൃഷ്ണഗിരി

പൗരത്വത്തോടുള്ള എന്റെ വിശ്വാസം:

രാത്രി നിലാവിന്മേൽ വയ്ക്കും പോലെ
തെന്നൽ കാറ്റിൻ മീതെ വയ്ക്കും പോലെ
വാക്ക് നാവിൻ മീതെ വയ്ക്കും പോലെ
ചെടി മണ്ണിൻ മീതെ വയ്ക്കും പോലെ
ചിത്രം നിറത്തിന്മേൽ വയ്ക്കും പോലെ
പക്ഷി ചിറകിൻ മീതെ വയ്ക്കും പോലെ
കുഞ്ഞ് അമ്മതൻ മീതെ വയ്ക്കും പോലെ
തോണി നദിമേലേ വയ്ക്കും പോലെ.

(കാലച്ചുവട്, ഏപ്രിൽ 2023)

2.

പോകെപ്പോകെ പരിചയമാകും
എല്ലാ അച്ഛനമ്മമാർക്കും
തങ്ങളെപ്പോലെ കുഞ്ഞുങ്ങളും
അനാഥരായ് ജീവിച്ചാൽ മതി എന്ന്

- ക.ആസാദ് തിരുവാതവൂർ ക്യാമ്പ്, മധുര

(കാലച്ചുവട് ഏപ്രിൽ 2023)

No comments:

Post a Comment