Wednesday, October 25, 2023

കവിതകൾ - വ്ലാഡിമിർ ബുറിക് (റഷ്യ,1932 - 1994)

 


കവിതകൾ
വ്ലാഡിമിർ ബുറിക് (റഷ്യ,1932 - 1994)

1.തണൽനടപ്പാതയിൽ


തണൽനടപ്പാതയിൽ
പ്രായം ചെന്ന പെൻഷൻകാർ ഇരിക്കുന്നു
പത്രത്താളുകൊണ്ടു മുഖം മൂടി
ഭയന്ന്
മരണംകാത്ത്

വയസ്സൻ കൃസ്തു
യൂദാസുമൊത്തു മുക്കുത്തു കളിക്കുന്നു
കള്ളന്മാർ കുരിശേറ്റത്തെപ്പറ്റി വീരസ്യം പറയുന്നു.
വിശുദ്ധ മേരി പേരക്കുട്ടികൾക്കായി കയ്യുറ തയ്ക്കുന്നു.

അവളുടെ കാൽക്കീഴിലിരുന്ന്
കുട്ടികൾ മണലുകൊണ്ട്
ബാബേൽ ഗോപുരം
പണിയുന്നു.


2. രാത്രി ജനലിലൂടെ ഞാനെന്റെ മുറിയിലേക്കു നോക്കി


രാത്രി ജനലിലൂടെ ഞാനെന്റെ മുറിയിലേക്കു നോക്കി.
ഞാൻ ശ്രദ്ധിച്ചു,
ഞാനവിടെയില്ലെന്ന്.

എന്റെ നിരസ്തിത്വം
സമ്പൂർണ്ണമായും സാദ്ധ്യമെന്ന്
ഞാൻ തിരിച്ചറിഞ്ഞു.


3 ഞാൻ പ്രതീക്ഷിക്കുന്നത്

നാളത്തെ ദിവസത്തിൽ നിന്നു
ഞാൻ എന്താണു പ്രതീക്ഷിക്കുന്നത്?
നാളത്തെ പത്രം

No comments:

Post a Comment