സത്യങ്ങൾ
ഇഗോർ ഖോലിൻ (റഷ്യ, 1920-1999)ചിലർ പറയുന്നു
ഞാനൊരു പ്രതിഭാശാലിയെന്ന്.
ഞാനതൊരിക്കലും നിഷേധിക്കില്ല.
മറ്റു ചിലർ ഉറപ്പിച്ചു പറയുന്നു
ഞാനൊരു പോഴനെന്ന്.
ഞാനതു സമ്മതിച്ചു കൊടുക്കുന്നു.
ചിലർ ആരോപിക്കുന്നു
ഞാനൊരാളെ കൊന്നെന്ന്.
ഞാൻ ശരിയെന്നു തലയാട്ടുന്നു.
ശൂന്യതയിൽ നിന്നു നെയ്തെടുത്ത സത്യമാണ്
ആളുകൾ പറയുന്നതോരോന്നും.
No comments:
Post a Comment