മെഴുകുതിരി
എലേന കത്സുബ (റഷ്യ, ജനനം: 1946)
മെഴുകുതിരിക്ക് ഇരുട്ടിനെബ്ഭയം.
മെഴുകുതിരിയുടെ പേടിയ്ക്കൊത്ത് വെളിച്ചത്തിന്റെ തിളക്കം കൂടുന്നു.
തിളക്കം കൂടുന്നതിനൊത്ത്
മെഴുകുതിരിക്കായുസ്സു കുറുകുന്നു.
ആയുസ്സു കുറുകുന്നതിനൊത്ത് ഭയം കൂടുന്നു.
ഭയം കൂടുന്നതിനൊത്ത് മെഴുകുതിരിക്കു തിളക്കം കൂടുന്നു.
തിളക്കം കൂടുന്നതിനൊത്ത് ആയുസ്സു കുറുകുന്നു.
ആയുസ്സു കുറുകുന്നതിനൊത്ത് ഭയം കൂടുന്നു.
No comments:
Post a Comment