Sunday, October 1, 2023

രാമചരിതം 12

 രാമചരിതം 12


"ഉരചെയ്യാമൊന്നിനിയും നിന്നോടൊരു വൻകുരങ്ങു ചെയ്ത പിഴ -
ക്കൊരു രാവിൽ ചത്തേപോയൊക്കെയുമരഞൊടിയിൽ മഹോദരനാൽ
വന്നൂ പോരിനു രാമനുമപ്പോഴേക്കുമവന്റെ വില്ലും തലയു-
മെടുത്തൂ കൂടെച്ചെന്നവർ, പോരിനു നിന്നേയില്ലാ ലക്ഷ്മണൻ

അടരാടുന്നോരില്ല നമ്മോ, ടതു നിൽക്കട്ടേ കാട്ടെടോ തല -
വടിവൊത്തോരു വില്ലും വിദ്യുജ്ജ്വിഹ്വാ വേഗ"മെന്നു പറകേ
ഉടനേ ചെന്നാ മിന്നൽനാവനൊരുക്കി വെച്ച മായയെല്ലാം
നടുവിൽ വെച്ചൂ നേട്ടമിതെന്നായ് നടുങ്ങി നോക്കീ ജാനകിയും.

നോക്കിപ്പാർക്കുമ്പോളടയാളം നൂറു കോടിയൊത്തതു ക -
ണ്ടേറ്റം ശ്രീയുള്ളംഗമിതെന്നേയുള്ളുചുട്ടുറയ്ക്കുകയാൽ
ഊക്കും പോക്കിപ്പലതും തന്നത്താനേ തന്റെ മനസ്സിലുരച്ച്
ദീർഘശ്വാസം ഭൂമി വിടുമ്മാറുടനേ കണ്ണിൽ നീരു പരത്തി.

നീർ ചോരും കണ്ണോടേയുടലിൽ പൊടിയുമണിഞ്ഞു വീണു പിര-
"ണ്ടിനിയാരെന്നെപ്പോറ്റിടുമടരിൽ കേമരാം ഖരാദികളാം
കനത്ത പെരുതാമാഴി തടുത്തു കടന്ന നീ മഹോദരനാം
ചെറുതാമൊരു തോടിന്നു കടപ്പതിനെന്തറച്ചു നിന്നീടാൻ?"

വിടുകില്ലാ ഞാൻ കൊന്നുമുടിക്കും രാവണാദിമാരെ,മനം
തളരാതേ പോയ് തപസ്സു ചെയ്യുവിനിനിയും നിങ്ങളെന്നെല്ലാം
കോപത്തോടേയമ്മുനിമാരൊടു നേരിൽ പറഞ്ഞതൊക്കേയും
വെറുതേ പാഴായ് തീർന്നൂ നീ പരലോകവാസിയായതിനാൽ

"പരലോകത്തിൽ പോയ നിന്നോടൊരു കാരിയം പറഞ്ഞീടാൻ
ഉടനേയെന്നെയെടുക്കങ്ങോട്ടിനി ജയശീലൻ രാജാവേ നീ
അടിയന്നെന്തേ ജീവിതകാലമിതിങ്ങനെ നീളാൻ കാരണമാവോ
വരുവാനെന്തേയിങ്ങനെ?" മൈഥിലിയുടനേ മോഹാലസ്യപ്പെട്ടു.

മോഹാലസ്യപ്പെട്ടൊരു സീതാവാക്കുകൾ കേട്ടു നിന്നപ്പോൾ
പേടിച്ചെന്നു പറഞ്ഞു രാക്ഷസർ ഓടിപ്പറന്നു പോയപ്പോൾ
സത്യമുണർത്തി വെളിപ്പെടുത്തിദ്ദു:ഖം തീർത്തൂ സരമപ്പെണ്ണാൾ
അവളുടെ വാക്കുകൾ കേട്ടീ കണ്ടതു മുഴുവൻ ചതിയെന്നറിഞ്ഞു സീത.

"ചതികൊണ്ടില്ലാ കാരിയ"മെന്നു കഥിക്കേ മന്ത്രിമാരിലൊരാൾ
സൂര്യപുത്രൻ സുഗ്രീവന്റെയടുത്തൊരു ദൂതനേ വിടുവാൻ
ഉപദേശിക്കേ കേൾക്കാതേ "മലയാചലം കടന്നിത വ-
ന്നെതിരേറീ വൻപട"യെന്നപ്പോൾ നോക്കിക്കണ്ടൂ രാവണനും.

എതിർനോക്കെക്കണ്ടൂക്കൊടു പാഞ്ഞെളുപ്പമിടിച്ചരക്കനുടെ
വയറൊക്കേയും കുത്തിയുടച്ചവർ കെട്ടുപിണഞ്ഞു വീഴുകയായ്
ചതിയാൽ വെല്ലാൻ വന്നതറിഞ്ഞു തടുത്തു സുഗ്രീവനുമപ്പോൾ
രാവണന്റെ കിരീടം രാമനു മുന്നിൽ വെച്ചു കൈതൊഴുതു.

തൊഴുതപ്പോൾ, "ഞാൻ കാരണമായ് നീ തുടങ്ങിയോരു കാരിയമൊ-
ട്ടഴകല്ലാതായ്" എന്നറിയിച്ചരിശം കളഞ്ഞു പുണർന്നവനും
"വഴിയേ വേണം നാമവനോടു വഴക്കിനു പോകാൻ, നില നോക്കിത്താൻ
നാശം പറ്റാതിനി നാം ചെല്ലണ"മെന്നരുളിച്ചെയ്തൂ രാമൻ

അരചനുരച്ചതിനുത്തരമായിക്കപിവീരനായകൻ ചൊല്ലീ:
"ഒരുനാൾ വന്നാ മൈഥിലി തന്നെയെടുത്തുകൊണ്ടുപോയവനെ
രാക്ഷസവംശത്തിന്നു കളങ്കമായവനെക്കാണാൻ സഹിയാതേ
ഇങ്ങനെ ചെയ്തൂ തരമെന്നോർ,ത്തതിനെന്നൊടു കനിയണമവിടുന്ന്"

























No comments:

Post a Comment