പടലം 15
1
ലക്ഷ്മണകുമാരനുടെ ജ്യേഷ്ഠനൊടു പോരിൽ
സുപ്തരെ വധിപ്പവനുമഗ്നികൊടിയോനും
ഒത്തുടൽ തൊടുത്തു വരവായ് യജ്ഞകോപൻ
ചെറ്റുമുലയാ കിരണകേതനനുമായി.
2
ഒത്ത പനസൻ വിദ്യുജ്ജിഹ്വനൊടെതിർത്താൻ
അത്ര കൊടുതായ് നളനടുത്തു പൊരുതാനായ്
കീർത്തി പെരുകീടും പ്രതാപനൊടു, കോപി -
ച്ചത്ഭുതമെഴും പടിയെതിർത്തു മറ്റുള്ളോർ
3
എതിർത്ത പടയിൽ കപികുലാധിപർ ജയിച്ചൂ
പെരിയ രാക്ഷസരെയോരോരുത്തരായി.
ഉദിച്ചുയർന്ന സൂര്യനുടനേ കടലിൽ വീണൂ
ഒരുങ്ങി പിന്നെ നിശിചരർ രാപ്പോരിനായി.
4
ഒരുങ്ങിയയുടൻ തടിയും മാമരവും വാനം
ചുമന്ന മലയും തുടർന്നെറിഞ്ഞെറിഞ്ഞു പോരിൽ
പതിഞ്ഞു കിടന്നോരു കപിവീരരെയരക്കർ
കമിഴ്ന്നു വാലിൽ തടവി കൈ കൊണ്ടറിഞ്ഞു.
5
ചെന്നണയവേ ചിലർ നിശാചരനല്ലേ നീ -
യെന്നു കൈ തടവിയുടനെകിറു കണ്ടു കപികൾ
കൊന്നുടനുടൻ പിടിച്ചു രാക്ഷസരെയെല്ലാം
വെന്നു ഹരിവീരർ മലകൊണ്ട്, ശിലകൊണ്ടും.
6
കൊണ്ടെരിഞ്ഞ കോപമൊടു മൂടി മറയിട്ടേ
വന്നവരൊരാറും നാലും രാക്ഷസരെ നേരേ
കണ്ടുടനെ വൻപടയൊടും പൊരുതടക്കി -
ക്കണ്ടകകുലം മുഴുവനും മുടിച്ചു രാമൻ
7
തേരു പൊടിയാക്കി, ശരമായുധങ്ങളെല്ലാം
കൈകളിലെടുത്തവയെടുത്തവയൊടിച്ചേ
ബാലിമകനലറിയടരാടുവതു കണ്ടേ
മായയൊടിരുട്ടിൽ മറവായ് മേഘനാദൻ
8
മറഞ്ഞു നിന്നു നാഗാസ്ത്രമെടുത്തടരിലെങ്ങും
ജയത്തിൽ മതിമറന്ന കപിവീരരുടൽ, തലയും
നുറുങ്ങും വണ്ണമെയ്തു മുടിയിൽ കൊടുമയോടേ -
യടിച്ച ശേഷം മറഞ്ഞണഞ്ഞു രാമസവിധത്തിൽ.
9
തറഞ്ഞു മുടി തൊട്ടടിവരേക്കിടയിലെങ്ങും
മുറിഞ്ഞു വരുമാറുടനെ തുടുതുടനെയമ്പാൽ
പിടിച്ചു കെട്ടിപ്പിണച്ചിടവെ പിൻപിറന്നവൻ മെ-
യ്യണിഞ്ഞു വന്നു തറഞ്ഞ കൊടുശരനിരകൾ കൊണ്ടേ.
10
കൊണ്ടുടലിലേറിയ കടുംകണകളാൽ പോ -
രിണ്ടൽ പെരുതായിരുവരും ഭുവിയിൽ വീണു
വിശ്വമുലയുംപടിയരക്കനലറിക്കേ -
ട്ടെട്ടുദിശ നോക്കിയെഴുനേറ്റു കപിവീരർ
11
എഴുനേറ്റു പോം ബാക്കി കപികളെന്നോർത്തേ
തൊഴുതു രാവണനോടു രാമദുഃഖം ചൊന്ന്
പിഴ പഴുതുമില്ലാത്ത തൻ നിലയനം പു -
ക്കഴകൊടെയിരുന്നിതു തപസ്വിയിന്ദ്രജിത്ത്.
No comments:
Post a Comment