എനിക്കു നൃത്തമാടണം
ലൂസിയാൻ ബ്ലാഗ (റുമാനിയ, 1895 - 1961)മുമ്പൊരിക്കലും നൃത്തമാടിയിട്ടില്ലെന്നപോലെ
നൃത്തമാടണമെനിക്ക്
എൻ്റെയുള്ളിലെ തടവുകാരനെന്ന്
ദൈവത്തിനു സ്വയം തോന്നാതിരിക്കട്ടെ!
ചിറക തരൂ ഭൂമീ,
അനന്തതയെ തുളച്ചു കടക്കുന്ന
അമ്പാകണമെനിക്ക്.
ചുറ്റുമുള്ള മാനം -
മേലേ മാനം
താഴേ മാനം -
മാത്രം കാണാൻ
പ്രകാശത്തിരകളിൽ കത്തിയാളാൻ
നൃത്തമാടണമെനിക്ക്
പിറക്കാക്കൊതിയുടെ മിന്നലിൽ കീറിപ്പറിയണം
ദൈവമപ്പോളെന്നിൽ
ശ്വസിക്കും സ്വതന്ത്രമായ്
ഒരിക്കലും പറയുകയുമില്ല,
അവൻ്റെ നിലവറയിൽ ഞാനൊരു തടവുപുള്ളി എന്ന്
അനന്തതയെ തുളച്ചു കടക്കുന്ന
അമ്പാകണമെനിക്ക്.
ചുറ്റുമുള്ള മാനം -
മേലേ മാനം
താഴേ മാനം -
മാത്രം കാണാൻ
പ്രകാശത്തിരകളിൽ കത്തിയാളാൻ
നൃത്തമാടണമെനിക്ക്
പിറക്കാക്കൊതിയുടെ മിന്നലിൽ കീറിപ്പറിയണം
ദൈവമപ്പോളെന്നിൽ
ശ്വസിക്കും സ്വതന്ത്രമായ്
ഒരിക്കലും പറയുകയുമില്ല,
അവൻ്റെ നിലവറയിൽ ഞാനൊരു തടവുപുള്ളി എന്ന്
No comments:
Post a Comment