Thursday, August 17, 2023

രാമചരിതം - പടലം 5

രാമചരിതം


പടലം 5


1

അറിയിക്കാൻ ഞാനാളാ,മ-
ങ്ങെന്നോടരുളിച്ചെയ്തീടിൽ
യുദ്ധം ചെയ്താൽ തീർക്കാം ഞാൻ 
അവരുടെ ജീവിതമിപ്പോൾ താൻ
പറയാൻ മാത്രം കൊള്ളും നമ്മെ 
കാറ്റിൻ മകൻ ചതിച്ചുവെ -
ന്നറിയിച്ചൂ പ്രമാണിയാം 
പ്രഹസ്തൻ പോംവഴി

2

വഴികൂടാതേ പോരിനു നമ്മൊടു 
വരും കുരങ്ങപ്പടയെ
ആട്ടിയടിക്കണമടിപറ്റാതേ 
രാമനെ, ഹനുമാനേയും
കൊന്നു മുടിച്ചു ലങ്കയിലേറാ -
തൊഴിയുകയില്ലാ ഞാനിപ്പോൾ
പിഴകൂടാതേ, യെന്നു കോപം 
പെരുതാം ദുർമുഖൻ ചൊല്ലി.

3
ഏറുന്നുണ്ടു മുന്നേ വന്നീ 
പിഴച്ച യുദ്ധം ചെയ്ത കുരങ്ങിൻ
കേമത്തം നാം പറഞ്ഞിരിപ്പത്, 
പറയുന്നില്ലാ വീണ്ടുമതെല്ലാം
പേരു കേട്ട രാജാക്കന്മാ-
രവരുടെയുയിരിൻ വേരു പറിക്കാ-
തിരിക്കുകില്ലെന്നിരിമ്പുലക്ക തി -
രിച്ചു പറഞ്ഞൂ വജ്രദംഷ്ട്രൻ.

4
ദംഷ്ട്രയെല്ലാം മെല്ലെ മറ-
ച്ചെളിയ മനുഷ്യാകൃതി പൂണ്ട്
പക തോന്നാതേ ചെന്നണയാം 
ഭരതൻ വിധിച്ചു വന്നവരായ്
മികവേറും വൻപടയോടേ 
ഭരതൻ വേഗം വരവുണ്ടെ-
ന്നറിയിച്ചരികേ നിൽക്കേണം 
വിശ്വസിപ്പിച്ചെപ്പോഴും.

5
എപ്പോഴെന്നു തക്കം പാർ-
ത്തൊത്തുചേർന്നു നടന്നിടയിൽ
പഴുതുണ്ടാമ്പോൾ നാം പലരായ് 
പിരിഞ്ഞകത്തു കടന്നിട്ട്,
കൊന്നാലതിലൊരു പിഴയില്ലാ, 
പ്രതാപിയവനെ നശിപ്പിക്കാൻ
നമുക്കു നേരിൽ കഴിയില്ലെങ്കിൽ  
നല്ലതിതെന്നു പറഞ്ഞവനും.

6
അവനും വമ്പൻ തമ്പിയും നൽ-
കപിവീരരും വന്നാലടരിൽ
രസമുണ്ടാകാ, പാഞ്ഞവർ ചില്ലക-
ളേറിയൊളിക്കുന്നതു കാണാം.
തോറ്റോടാതേയെന്നോടെതിരി -
ട്ടരനാഴിക നേരം നിന്നാ -
ലവരുടെ പാടെത്ര കടുപ്പം, 
വന്നോതി നികുംഭനുമുടനെ.

7
ഉടനന്നേരം വജ്രഹനുവാം 
പേരുള്ളോനറിയിച്ചൂ
കടവാ നാവാൽ നക്കി നനച്ചു 
കനത്ത നല്ല ചൊല്ലുള്ളോൻ
പടയോടും തന്നനുജനൊടും 
കൂടിച്ചാകുമെൻ കയ്യാൽ
അടരാടുമ്പോൾ രാഘവ,നെന്നു 
വണങ്ങീയവനും രാവണനെ

8
ഇപ്പോഴിക്കരയെത്തീ ചൊല്ലി -
വിളിച്ചു വരുത്തിയ പടയൊക്കേയും
ഇളവില്ലാതേ കൊന്നു മുടിക്കു -
മെതിർക്കുന്നോരേ രാഘവൻ
എളിയോർക്കാമോ പോരാടാ -
നവനോ,ടാരുണ്ടുയിരോടെ
രക്ഷപ്പെട്ടവരെന്നിപ്പോ -
ളോരോരുത്തർ പറഞ്ഞീടിൻ 

9
ചൊല്ലാൽ വെല്ലാമെപ്പോഴും, 
മെല്ലെപ്പോന്നൊരു രാമശരം
ജ്വലിക്കുമാറു കാൺമവരോ 
തുട തുള്ളുമാറിരിക്കുന്നു.
തോൾക്കരുത്തുള്ളോനേ,കേൾ 
മനം കനിഞ്ഞെൻ വാക്കുകളെ
രാഘവനോടരുതേ വൈരം 
കാരണമെന്തൊന്നതിനുള്ളൂ?

10
ഒന്നുമൊരപകടമില്ലാതേ
നാമും സ്ത്രീകളുമുറ്റവരും
മന്നും വമ്പേറും പടയും 
മരുമക്കൾ മക്കളാശ്രിതരും
എന്നും കേടില്ലാ വഴിക-
ണ്ടിമ്പത്തോടെയിരുന്നോട്ടേ
ഇന്നേയെന്നാൽ മൈഥിലിയെ
നൽകൂ രാമനു ലങ്കേശാ

11
മന്നാ, രാമൻ വഴക്കിനെത്തും 
മുന്നേ മിന്നൽ നേരരയാളെ
ഇന്നേ നൽകീടെന്നു വിഭീഷണൻ 
മുന്നിൽ നിന്നിരന്നപ്പോൾ
നിന്നോടാരേ നല്ലതു തേടീ? 
നീ തികഞ്ഞ പണ്ഡിതനായ്
എന്നോടുപദേശിക്കേണ്ടെന്നെഴു-
നേറ്റു നടന്നൂ രാവണൻ

No comments:

Post a Comment